പഞ്ചായത്തിലെ സാംസ്കാരിക വിവരങ്ങൾ ശേഖരിക്കുന്നതിനും അവ പോർട്ടലിൽ രേഖപ്പെടുത്തുന്നതിനുമാണ് പ്രത്യേക ഗ്രാമസഭ ചേർന്നത്. പഞ്ചായത്തിൻ്റെ സാംസ്കാരിക ചരിത്രത്തെ കുറിച്ച് ശേഖരിച്ച വിവരങ്ങളും സഭ ചർച്ച ചെയ്തു.
കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് രാജീവ് പാറയില്‍ അദ്ധ്യക്ഷത വഹിച്ചു.
അലി കുമരനല്ലൂർ, കെ.നൂറുൽ അമീൻ, ശ്രീജിത്, ഒ.വി.ദീപ, ഷിൻജേഷ് മാരായംകുന്ന് കെ.ഷിഹാബ് എന്നിവർ സംസാരിച്ചു.
അസിസ്റ്റന്‍റ് സെക്രട്ടറി കെ.എം ബീന സ്വാഗതവും പ്രോജക്റ്റ് അസിസ്റ്റന്‍റ് പി.രാംനാഥ് നന്ദിയും പറഞ്ഞു. മറ്റു മെമ്പർമാർ, ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Summary:
A special Gram Sabha was held in Kapoor Gram Panchayat as part of the Mera Gaon Meri Dharohar project.
The special Gram Sabha was held to collect cultural information in the Panchayat and record it on the portal. The assembly also discussed the information collected about the cultural history of the Panchayat.
