ദേശീയ- സംസ്ഥാന പ്രതിഭകൾക്ക് വല്ലപ്പുഴ സ്കൂളിൽ സ്വീകരണം നൽകി.

ദേശീയ - സംസ്ഥാന മത്സര ജേതാക്കളായ വിദ്യാർത്ഥികൾക്ക് സ്വന്തം വിദ്യാലയമായ വല്ലപ്പുഴ സ്കൂളിൽ സ്വീകരണം നൽകി.

ദേശീയ ഫുട്ബാൾ താരം കെ.പി മുഹമ്മദ്‌ ഷിഫിൻ, സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭകളായ  ഹംന നസ്‌റിൻ, ആഫിയ ഫാത്തിമ, സംസ്ഥാന ക്രിക്കറ്റ്‌ താരം  മുഹമ്മദ്‌ ഷാമിൽ, സംസ്ഥാന കരാട്ടെ താരം  എസ്.ലക്ഷ്യ, അൻഷിത, സംസ്ഥാന ഇൻക്ലൂസീവ് ഫുട്ബാൾ താരം ഷാഹുൽ ഹമീദ്, സംസ്ഥാന പ്രവൃത്തി പരിചയമേള വിജയികളായ അമൻ അസീസ്, സി.മുഹമ്മദ്‌ മുസ്‌തഫ, സംസ്ഥാന വിദ്യാരംഗം  കലാ സാഹിത്യവേദി റിസ മെഹ്റിൻ എന്നീ പ്രതിഭകൾക്കാണ് സ്വീകരണം നൽകിയത്.

ടീം ബാൻഡ് മേളം, എൻ.സി.സി, സ്കൗട്ട്സ് & ഗൈഡ്സ്, റെഡ്ക്രോസ്സ് എന്നിവയുടെ അകമ്പടിയോടെ സംഘടിപ്പിച്ച സ്വീകരണ പരിപാടി സ്കൂൾ പ്രിൻസിപ്പൽ ആർ.ഷീജ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.സുന്ദരൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറിമാരായ എം.മിനി, റഷീദ്, ആർട്സ് ക്ലബ് കൺവീനർ  സി.അബ്ദുൽ സലാം,  സ്പോർട്സ് കൺവീനർ  കെ.എൻ സമീർ,  അറബിക് സാഹിത്യോത്സവം കൺവീനർ  മുഹമ്മദ്‌ ബഷീർ,  വർക്ക് എക്സ്പീരിയൻസ് കൺവീനർ വിനീത, വിദ്യാരംഗം കൺവീനർ സുനില, ആർട്സ് ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളായ ശോഭ, ബെൻസീറ, മൻസൂർ, ഒ.ഗീത, ബിന്ദുജി കുറുപ്പ് എന്നിവർ നേതൃത്വം നൽകി.

Summary:

The winners of the national and state competitions were given a reception at their own school, Vallapuzha School.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം