അവധിക്കാല വാദ്യോപാസനയുടെ കൊട്ടിക്കലാശമായി നടത്തി വരുന്ന വാദ്യതാള നാദലയം പരിപാടി ഇന്ന് മുളയങ്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ അരങ്ങേറി.
60ൽ പരം കുട്ടികളെ അണിനിരത്തി മുളയങ്കാവ് അജിത്തിൻ്റെ പ്രമാണത്തിൽ അരങ്ങേറിയ പഞ്ചാരി മേളത്തിൽ 120 പേർ പങ്കെടുത്തു.
ക്ഷേത്രം മേൽശാന്തി ജാലമന ഗിരീഷ് എമ്പ്രാന്തിരി ഭദ്രദീപം തെളിയിച്ച ചടങ്ങിൽ ക്ഷേത്രം എക്സികുട്ടീവ് ഓഫീസർ രത്മേഷ്, ട്രസ്റ്റി ബോർഡ് മെമ്പർ സി.രാജൻ, കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ രാജശ്രീ, ഗോപൻ വണ്ടുംതറ, തോട്ടിങ്ങൽ മുരളി, വിദ്യാലയം പ്രസിഡൻ്റ് അഭയം കൃഷ്ണൻ, ഞായത്ത് ബാലൻ മാസ്റ്റർ, വിദ്യാലയം സെക്രട്ടറി മുളയങ്കാവ് അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.
വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ ഖത്തറിൽ പോലീസ് സേനയിൽ ഡ്രമ്മറായി മ്യൂസിക് ബാൻഡിൽ ജോലി ചെയ്യുന്ന നവദീപ് മലപ്പുറം തൻ്റെ ചെണ്ട അഭിരാം പുറമത്രക്ക് സമ്മാനിച്ചു. സമ്മാനമായി കിട്ടിയ ചെണ്ടയിൽ അഭിരാം പുറമത്ര മേളം കൊട്ടി.
ഈ വർഷം വാദ്യതാളനാദ ലയത്തിൽ മുളയങ്കാവ് അരവിന്ദാക്ഷൻ്റെ കൂടെ മക്കളായ അജിത്, അഭിജിത്, മരുമകൾ ആതിരയും മേളം കൊട്ടുവാൻ ഉണ്ടായിരുന്നു. കൂടാതെ ഒമ്പത് പെൺകുട്ടികളും പങ്കെടുത്തിരുന്നു.


