പൊതുമരാമത്ത് വകുപ്പ് കണ്ണടച്ചപ്പോൾ നിരത്ത് നന്നാക്കാൻ ചുമട്ടുതൊഴിലാളികൾ രംഗത്തിറങ്ങി

മഴ തുടങ്ങിയതോടെ കൂറ്റനാട് ടൗണിലെ നിരത്തിൽ കുണ്ടും കുഴികളും വാരിക്കുഴികളായി. അതിനു പുറമെ ഒഴുകി എത്തിയ മണ്ണും ചളിയും അപകടക്കെണിയായി.

ഇത് കണ്ടിട്ടും അധികൃതർ കണ്ണടച്ചപ്പോൾ കൂറ്റനാട്ടെ ചുമട്ടുതൊഴിലാളികൾ തൂമ്പയെടുത്ത് നിരത്തിലിറങ്ങി. രണ്ട് സംസ്ഥാന ഹൈവേകൾ സംഗമിക്കുന്ന കൂറ്റനാട് ടൗണിലെ മഴക്കുഴികളിൽ  കല്ലുകളിട്ടും ഒഴുകി വന്ന മണ്ണും ചളിയും മറ്റു മാലിന്യങ്ങളും നീക്കിയും നിരത്ത് വൃത്തിയാക്കി.  

മഴ കാരണം  തൊഴിലെടുക്കാനാകാതെ ഇരിക്കുന്ന തൊഴിലാളികളാണ് നിരത്ത് നന്നാക്കി മാതൃകയായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം