സി.ഐ.എസ്.എഫ് ജവാൻമാർ സഞ്ചരിച്ച വാൻ മറിഞ്ഞ് 20 പേർക്ക് പരിക്ക്.

അങ്കമാലിയിലാണ് അപകടം. കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

വാഹനത്തിൽ നിന്ന്  ചിലർ പുറത്തേക്ക് തെറിച്ചു വീണു. മറ്റുള്ളവർ വാഹനത്തിനുള്ളിൽ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടു പേർക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ ഇവരാണ് :

സോണുകുമാർ (20), ജയ്ദീപ് രക്ഷിത് (31),  സുമിർ ടഗ്ഗ (28), പ്രീതം രാജ്‌ (22), കൃഷ്ണ കെ.രാംദേവ് (24), ശുഭംബിത് (22), പൂതബാഷെയ് (57), സച്ചിൻ കുമാർ ഗുപ്ത (22), ആകാശ് (24), സുശീൽ കുമാർ (43), ചാന്ദൻ കുമാർ (26), പങ്കജ് കുമാർ (35), ശുവാം ഷാവു (28), സത്തേന്ദ്ര സിങ് (30), ഹരി (34), ലാലൻ കുമാർ (56), എസ്.മൊല്ല (36), നീരജ് റായ് (54), ഋഷികേശ് (23), സുഭദീപ് (30).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം