കല്ലടത്തൂർ ഗോഖലെ സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൗൺസിൽ നവംബർ 1ന്

നൂറ്റിപ്പന്ത്രണ്ടു വർഷം പിന്നിടുന്ന ഗോഖലെ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൗൺസിൽ ജനറൽ ബോഡി യോഗം  നവംബർ 1ന് 2 മണിക്ക് സ്കൂളിൽ ചേരും. 

ഗോഖലെ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ യു.പി സ്കൂൾ മാത്രമുണ്ടായിരുന്ന കാലത്ത് ഏഴാം ക്ലാസിൽ പഠിച്ചിരുന്നവർ, 1983ന് ശേഷം പത്താം ക്ലാസിൽ പഠിച്ചിരുന്നവർ, 2005ന് ശേഷം പ്ലസ് ടു വിനു പഠിച്ചിരുന്നവർ എന്നിവരാണ് സ്കൂളിൽ ഒത്തു ചേരുന്നത്.

ഇതിൻ്റെ മുന്നോടിയായി പൂർവ്വ വിദ്യാർത്ഥി കൗൺസിൽ എക്സിക്യൂട്ടീവ് യോഗം നടന്നു. ചെയർമാൻ  ഇ.വി കുട്ടൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. പ്രമോദ്, പ്രധാന അധ്യാപിക പി.വി റസിയ, കൺവീനർ രവി കോക്കാട്ടിൽ, പി.ടി.എ പ്രസിഡൻ്റ് ടി.പി പ്രമോദ് ചന്ദ്രൻ, ബി.കെ മണികണ്ഠൻ, വി.കൃഷ്ണൻ അരിക്കാട്, വി.വി കൃഷ്ണൻകുട്ടി, ഷാഫി തങ്ങൾ, എം.കെ ഉണ്ണികൃഷ്ണൻ, പി. ദിവാകരൻ, വി.എം ബീന, താജിഷ് ചേക്കോട്  തുടങ്ങിയവർ സംസാരിച്ചു.

വിശദ വിവരങ്ങൾക്ക്: 9745214045 /  98467 66048  / 98467 56581


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം