ജെ.കെ.എസ് ഷോട്ടോജുകു ഇന്ത്യ തൃശ്ശൂർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇഷിക്കാവ കപ്പ് സെൻട്രൽ സോൺ കരാട്ടെ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 20ന് കുന്നംകുളം മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.
ആയിരത്തിലധികം കായിക പ്രതിഭകൾ മാറ്റുരക്കുന്ന ഈ ടൂർണമെന്റിൽ മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ മൂന്ന് ജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും.
ജെ.കെ.എസ് ഷോട്ടോജുകു ഇന്ത്യ ചീഫ് ഇൻസ്ട്രക്ടറും ഷോട്ടോജുകു ഫെഡറേഷൻ ഇന്ത്യയുടെ 6th ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവുമായ സെൻസായി SUDEEP T CYRIAC നേതൃത്വത്വം നൽകും. ജെ.കെ.എസ് ഷോട്ടോജുകു ഇന്ത്യയുടെ പ്രസിഡന്റ് സെൻസായി വിജയൻ, ജെ.കെ.എസ് ഷോട്ടോജുകു പാലക്കാട് ചീഫ് ഇൻസ്ട്രക്ടർ സെൻസായി കെ.പി കമാൽ, മറ്റ് ഭാരവാഹികളും നേതൃത്വം നൽകും.
പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ നിന്ന് മാത്രം നൂറിലധികം കരാട്ടെ വിദ്യാർത്ഥികൾ ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
.
