പാലക്കാട് യാക്കര കടുംതുരുത്തി പള്ളിക്കണ്ടത്ത് വീട്ടിൽ സാനു ശിവരാമനെയാണ് (47) മരിച്ച നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂർ സൂലൂർ എയർഫോഴ്‌സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനാണ്.
ഞായറാഴ്ച രാവിലെ വ്യോമസേനാ ക്യാംപസിലെ 13-ാം നമ്പർ പോസ്റ്റിൽ ഡ്യൂട്ടിക്ക് കയറി 10 മിനിറ്റ് കഴിഞ്ഞപ്പോൾ എ.കെ 103 റൈഫിൾ ഉപയോഗിച്ചു സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ജോലി സമ്മർദ്ദമാണ് മരണ കാരണം എന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ വന്ന് തിരിച്ചു പോയതാണ്. സാനുവിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ സുലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട്ടേക്ക് എത്തിച്ചു. സംസ്കാരം തിങ്കളാഴ്ച ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
അച്ഛൻ: ശിവരാമൻ. അമ്മ: കലാവതി. ഭാര്യ: ഇന്ദുലേഖ. മക്കൾ: ഹർശിവ്, ഹാർദ.
