ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേള ചൊവ്വാഴ്ച തുടങ്ങും

ചൊവ്വ വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കായിക മേള ഉദ്ഘാടനം ചെയ്യും. ഫുട്ബോൾ താരം ഐ.എം വിജയൻ ദീപം തെളിയിക്കും. മൂവായിരത്തോളം കുട്ടികളുടെ സാംസ്‌കാരിക പരിപാടികളും കായിക താരങ്ങളുടെ മാർച്ച് പാസ്റ്റുമുണ്ടാകും. മത്സരങ്ങൾ 12 സ്റ്റേഡിയങ്ങളിലായി ബുധനാഴ്‌ച ആരംഭിക്കും.

കാസർകോട് ജില്ലയിലെ നീലേശ്വരത്തു നിന്നാരംഭിച്ച സ്വർണക്കപ്പ് ഘോഷയാത്രയെ തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി ജി.ആർ അനിലിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ദീപശിഖാ പ്രയാണം എറണാകുളത്തു നിന്നാരംഭിച്ചു.

പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികളും ഗൾഫ് മേഖലയിൽ നിന്നുള്ള കായിക പ്രതിഭകളും ഉൾപ്പെടെ കാൽ ലക്ഷത്തോളം വിദ്യാർഥികളാണ് എട്ട് ദിനരാത്രങ്ങളിലായി നടക്കുന്ന കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. ഭിന്നശേഷി കുട്ടികൾക്കായി ബുധനാഴ്‌ച നടക്കുന്ന ഇൻക്ലൂസീവ് സ്പോർട്‌സിൽ 1944 കായിക താരങ്ങൾ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം