പട്ടാമ്പി മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട കിഴായൂർ നമ്പ്രം റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചു. മുഹമ്മദ് മുഹസിൻ എം.എൽ.എ നിർദ്ദേശിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാണെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ റോഡ് നവീകരിക്കുന്നത്.
35 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. നൂറുകണക്കിനു കുടുംബങ്ങളുടെ യാത്രാ മാർഗ്ഗമാണ് പ്രസ്തുത റോഡ്. നിളാ നദിക്കരയിലൂടെ കടന്നു പോകുന്ന ഈ റോഡ് പുനർ നിർമ്മിക്കുന്നത് ചെങ്ങണാംകുന്ന് തടയണ കാണാനെത്തുന്ന സന്ദർശകർക്കും ആശ്വാസമേകും.
കിഫ്ബി പദ്ധതിയായ പട്ടാമ്പി -ഷൊർണൂർ തീരദേശ റോഡിൻ്റെ ഭാഗമാണിപ്പോൾ നവീകരിക്കുന്നത്. കിഫ്ബി റോഡിനാവശ്യമായ സ്ഥലം വിട്ടു കിട്ടാത്തത് കാരണം പദ്ധതി വൈകുന്ന സാഹചര്യം നിലവിലുള്ളതിനാലാണ് മുഹമ്മദ് മുഹസിൻ എം.എൽ.എ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പ്രവർത്തിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയത്. ഇതേ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചിടുള്ള ഒരു കോടി രൂപ വിനിയോഗിച്ചു നമ്പ്രം കീഴായൂർ റോഡ് അടക്കമുള്ള പട്ടാമ്പി മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട നാല് റോഡുകൾ ആണ് നവീകരിക്കുന്നത്.
നിർമ്മാണ പ്രവർത്തികൾ വിലയിരുത്തുന്നത്തിനായി മുഹമ്മദ് മുഹസിൻ എം.എൽ.എ, നഗരസഭ ചെയർ പേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, മറ്റു ജനപ്രതിനിധികൾ എന്നിവർ റോഡ് സന്ദർശിച്ചു.
