മെഡിസെപ് പദ്ധതി എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ നടപ്പിലാക്കണമെന്ന് കെ.എസ്.എസ്.പി.എ

മെഡിസെപ് പദ്ധതി എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ നടപ്പിലാക്കണമെന്ന്  കെ.എസ്.എസ്.പി.എ പട്ടിത്തറ മണ്ഡലം കമ്മിറ്റി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.

കൂടുതൽ പ്രീമിയം ഈടാക്കുന്നതോടൊപ്പം അതിന്റെ ഗുണം പെൻഷൻകാർക്കും ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഒ.പി ഉണ്ണിമേനോൻ അധ്യക്ഷത വഹിച്ചു.  

സി.അബിദലി റിപ്പോർട്ടും വിജയൻ മാഷ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിംകുട്ടി മാസ്റ്റർ, സെക്രട്ടറി വി.കെ ഉണ്ണികൃഷ്ണൻ, കെ. മൂസക്കുട്ടി, അച്യുതൻ മാസ്റ്റർ, യു.വിജയകൃഷ്ണൻ, മോഹൻകുമാർ, വി.ടി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. അബൂബക്കർ സ്വാഗതവും ടി.കെ മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം