കൊടുമുണ്ട ബാബൂസ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ അവുതിയിൽ ഉമ്മർ നഗറിൽ ചേർന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് എം.പി വിജയകുമാർ, ടി.പി ഗോപാലകൃഷ്ണൻ, വി.പി അബ്ദുൽ റസാഖ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
ജില്ലാ കമ്മറ്റി അംഗം ജലീൽ അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി റിയാസ് പ്രവർത്തന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി എം.എ നാസർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
സി.പി.ഐ.എം പട്ടാമ്പി ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, മുതുതല ഗ്രാമപഞ്ചായത് പ്രസിഡന്റ് എ.ആനന്ദവല്ലി,
സംഘാടക സമിതി ചെയർമാൻ പി.എം ഉഷ ടീച്ചർ, എം.ശങ്കരൻകുട്ടി, പി. ഷണ്മുഖൻ, പി.കെ ജയശങ്കർ, പ്രവാസി സംഘം ജില്ലാ ഭാരവാഹികളായ ഇ.യാഹു, അഷറഫ് ഒറ്റപ്പാലം, പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ ഏരിയ കമ്മിറ്റി മെമ്പർമാർ ഉൾപ്പെടെ 193 പ്രതിനിധികൾ പങ്കെടുത്തു.
ഭാരവാഹികൾ :
പ്രസിഡന്റ് - മുജീബ് കരുവാൻകുഴി.
വൈസ് പ്രസിഡണ്ടുമാർ - എം.പി വിജയകുമാർ, ടി.പി ഗോപാലകൃഷ്ണൻ.
സെക്രട്ടറി - റിയാസ് കൊടുമുണ്ട.
ജോ : സെക്രട്ടറിമാർ-
സി.ഉണ്ണികൃഷ്ണൻ,
ഗുലാം മുഹമ്മദ്.
ട്രഷറര്‍ - ജലീൽ പട്ടാമ്പി.
