ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ ക്ഷേത്രക്കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണമ്പറ്റ ഇല്ലിക്കോട്ടിൽ ദീപക് (22) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശാവർക്കർ ദീപയുടെയും പരേതനായ രാമദാസന്‍റെയും മകനാണ് ദീപക്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. 

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോയി. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം