പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയിൽ അഞ്ചുമൂർത്തി മംഗലത്താണ് അപകടം. ഇന്നലെ രാത്രി ഒമ്പതിനാണ് ദാരുണ സംഭവം.
മംഗലം തെക്കേത്തറ പാഞ്ഞാം പറമ്പ് ഷിബു (27), പല്ലാവൂർ ചെമ്മണംകാട്ടിൽ കിഷോർ (26) എന്നിവരാണ് മരിച്ചത്. മംഗലത്ത് വിരുന്നിനെത്തിയതാണ് കിഷോർ.
തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കാറാണ് യുവാക്കളെ ഇടിച്ചു തെറിപ്പിച്ചത്. ഉടൻ തന്നെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കഞ്ചേരി പോലീസ് മേൽനടപടി സ്വീകരിച്ചു.
Tags
Accident
