പിതാവിനോടൊപ്പം ബൈക്കിൽ പോയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ തുറവൂരിലാണ് ദാരുണ സംഭവം. പിതാവിൻ്റെ കൂടെ ബൈക്കിൽ പോയ വിദ്യാർത്ഥിയാണ് സ്വകാര്യ ബസ്സിടിച്ച് മരിച്ചത്.

വയലാർ 12-ാം വാർഡ് തെക്കേ ചെറുവള്ളി വെളി നിഷാദിൻ്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്. പട്ടണക്കാട് ബിഷപ് മൂർ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ശബരീശൻ.

ദേശീയ പാതയിൽ പത്മാക്ഷി കവലയ്ക്കു സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. പിതാവ് നിഷാദും രണ്ടു മക്കളും ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം. 

ബസ് ബൈക്കിൽ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിടുകയും പിന്നിലിരുന്ന ശബരീശൻ വഴിയിലേക്കു തെറിച്ചുവീണ് സ്വകാര്യ ബസ്സിനടിയിൽ പെടുകയുമായിരുന്നു. പരുക്കുകളോടെ നിഷാദും ഗൗരീശനാഥനും തുറവൂർ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം