കെ.എസ്.എസ്.പി.യു ചാലിശ്ശേരി യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചാലിശ്ശേരി യൂണിറ്റ് കുടുംബ സംഗമവും കലാമേളയും പി.പി ഓഡിറ്റോറിയത്തിൽ നടന്നു.

യൂണിറ്റ് പ്രസിഡന്റ് മുഹിയുദ്ദീൻ അധ്യക്ഷനായി. ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് വി.രാമചന്ദ്രൻ, സെക്രട്ടറി എ.വി ഹംസത്തലി, എം.കെ തങ്കമണി എന്നിവർ  സംസാരിച്ചു.

യൂണിറ്റ് മെമ്പർമാരായ ആലീസ്, മീന വർഗീസ്, ജിഷ, ഡോ:മോളു, ഷാജി ജെയിംസ്, സിൽവി  എന്നിവരുടെ സംഘഗാനവും, പ്രസാദ് വർഗീസ് ഗാനാലാപനവും നടത്തി. വിജയകുമാരി സ്വാഗതവും കെ.ശശിധരൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം