ഭാരതീയ ദളിത് സാഹിത്യ അക്കാദമി ഏർപ്പെടുത്തിയ കൈരളി കാവ്യരത്ന പുരസ്കാരം രാജൻ മുളയങ്കാവ് ഏറ്റുവാങ്ങി.
മൂന്നാറിൽ നടന്ന ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 30-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ സാംസ്കാരിക സദസ്സിലാണ് അവാർഡ് നൽകിയത്. ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യാക്കോസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
മുൻ എം.എൽ.എ എ.കെ മണി പുരസ്കാരം സമ്മാനിച്ചു. ക്യാഷ് അവാർഡും, ഫലകവും പ്രശസ്തി പത്രവും, പൊന്നാടയും, മെഡലും അടങ്ങുന്നതാണ് പുരസ്കാരം.
Tags
Awards
