കൊപ്പം പൊലീസും പെരിന്തല്‍മണ്ണയില്‍ നിന്നും എത്തിയ അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും ഇന്നലെയും ഇന്നും പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വിളയൂർ കണ്ടേങ്കാവ് കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് അതിഥി തൊഴിലാളികളാണ് ഇന്നലെ ഒഴുക്കില്‍പ്പെട്ടത്. ഉത്തര്‍പ്രദേശ് സ്വദേശികളായ വാസിദ് (28) ആസിഫ് ഹുസൈൻ (37) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവര്‍ ആസിഫിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
എന്നാൽ വാസിദിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തുടർന്ന് കൊപ്പം പൊലീസും പെരിന്തല്‍മണ്ണയില്‍ നിന്നും എത്തിയ അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും പുഴയില്‍ ഇന്നലെയും ഇന്നും തിരച്ചില്‍ നടത്തിയാണ് അഞ്ചു കിലോമീറ്റർ ദൂരെ നിന്ന് ജഡം കണ്ടെത്തിയത്. കണ്ടേങ്കാവ് പ്രവര്‍ത്തിക്കുന്ന മെറ്റല്‍ കമ്പനിയിലെ ഓട്ടുപാത്ര നിര്‍മ്മാണ തൊഴിലാളികളാണ് വാസിദും ആസിഫും. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
