'ഫ്രീ എൻട്രൻസ് അറ്റ് ശ്രദ്ധ' ക്ലാസുകൾ മോഡൽ പരീക്ഷയോടെ സമാപിച്ചു.

പട്ടാമ്പി മണ്ഡലത്തിൽ എം.എൽ.എ മുഹമ്മദ് മുഹസിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടൂ (സയൻസ്)  വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ 'ഫ്രീ എൻട്രൻസ് അറ്റ് ശ്രദ്ധ'യുടെ ക്ലാസുകൾ  സമാപിച്ചു.

കഴിഞ്ഞ രണ്ടര മാസമായി എല്ലാ ഞായറാഴ്ചകളിലും പട്ടാമ്പി ഗവ.കോളേജിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ എൻട്രൻസ് ക്ലാസുകളിൽ ഏകദേശം ഇരുനൂറോളം വിദ്യാർത്ഥികൾ സ്ഥിരമായി പങ്കെടുത്തു. അവസാന ദിവസമായ ഇന്ന് സംഘടിപ്പിച്ച മോഡൽ പരീക്ഷയിലും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തമുണ്ടായി.

പരീക്ഷയ്ക്കു ശേഷം എം.എൽ.എ മുഹമ്മദ് മുഹസിൻ  വിദ്യാർത്ഥികളുമായി സംവദിക്കുകയും ക്ലാസുകളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. ക്ലാസുകൾ പഠനത്തിന് ഏറെ പ്രയോജനകരമായ അനുഭവമായിരുന്നുവെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

സമാപന പരിപാടിയിൽ ശ്രദ്ധ കൺവീനർ കെ.പി ആഷിഫ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ മുഹസിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ശ്രദ്ധ കൗൺസിൽ അംഗം ഗിരീഷ്, മെസോൺ ഗ്ലോബൽ ജനറൽ മാനേജർ കെ.എസ് റിയാസ്, മെസോൺ പട്ടാമ്പി ബ്രാഞ്ച് ഹെഡ് ജംഷി, ശ്രദ്ധ കോർഡിനേറ്റർ എം. മുഹമ്മദ്‌ റഫീഖ്, ശ്രദ്ധ കൗൺസിൽ അംഗം പി. ഹാഷിം എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം