ശ്രീനാരായണഗുരു ഓപ്പൺ യൂനിവേഴ്സിറ്റിയുടെ ഇൻഡക്ഷൻ പ്രോഗ്രാം പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ റഷീദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹംസ കെ.സൈദ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ, കോഡിനേറ്റർ വി.പി ഗീത, റിസോഴ്സ് പേഴ്സൺമാരായ കെ.കെ മുഹമ്മദ് ഫാസിൽ, ഡോ.അനു അൽഫോൺസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സീനിയർ പഠിതാവ് ഇ.കെ ഉണ്ണീൻ കുട്ടിയെ സദസിൽ ആദരിച്ചു.
ഈ വർഷം ഓപ്പൺ യൂനിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ ബിരുദ ബിരുദാനന്തര പഠിതാക്കൾക്കുളള പ്രോഗ്രാമിൽ വിവിധ കോഴ്സുകളുടെ ഘടനയും പഠന രീതികളും പരിചയപ്പെടുത്തുന്നതായിരുന്നു പ്രോഗ്രാം. ഒഴിവു ദിവസങ്ങളിലുള്ള കോണ്ടാക്ട് ക്ലാസുകൾക്ക് അടുത്ത ആഴ്ചയോടെ തുടക്കമാവും.
Tags
Education
