കുറ്റിപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം.

ദേശീയ പാതയിൽ കുറ്റിപ്പുറം പെരുമ്പറമ്പിൽ ഇന്ന് പുലർച്ചെയാണ് അപകടം.  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ്  രണ്ടു പേരുടെ ജീവൻ നിരത്തിൽ പൊലിഞ്ഞത്.

എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഇരുവരും ഓട്ടോ യാത്രക്കാരാണ്.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓട്ടോറിക്ഷയിലിടിച്ച ശേഷം നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം