എസ്.വൈ.എസ് പട്ടാമ്പി സോൺ സ്നേഹ ലോകം സമാപിച്ചു.

എസ്.വൈ.എസ് പട്ടാമ്പി സോൺ സ്നേഹ ലോകം പ്രവാചക പഠന സമ്മേളനം വല്ലപ്പുഴയിൽ സമാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം ഉദ്ഘാടനം ചെയ്തു. 

തുടർന്ന് സ്നേഹത്തിന്റെ മധുരം, മധ്യമ നിലപാടിന്റെ സൗന്ദര്യം, പ്രവാചകന്റെ കർമ്മ ഭൂമി, ഉസ്‌വത്തുൻ ഹസന, സ്നേഹ സന്ദേശം തുടങ്ങിയ സെഷനുകളിൽ പി.സി സിദ്ദീഖ് സഖാഫി അരിയൂർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ഇബ്രാഹിം സഖാഫി താത്തൂർ, റഷീദ് നരിക്കോട്, ഉമ്മർ ഓങ്ങല്ലൂർ, സൈതലവി പൂതക്കാട്, എം.വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം എന്നിവർ സംസാരിച്ചു.

പൂർണ്ണതയുടെ മനുഷ്യകാവ്യം എന്ന സെമിനാറിൽ പ്രശസ്ത എഴുത്തുകാരനും മലയാളം സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗവുമായ ഡോക്ടർ സി.പി ചിത്രഭാനു മുഖ്യാതിഥിയായി.

പട്ടാമ്പി സോൺ പരിധിയിലെ ആറ് സർക്കിളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 300ലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

തിരുവസന്തം 1500 എന്ന തലക്കെട്ടിൽ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായാണ് കേരളത്തിലെ 130 സോണുകളിലും സ്നേഹ ലോകം പരിപാടി സംഘടിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം