ഭൂപടം കവിതയാണെന്നും അതിൽ അലങ്കാരവും ധ്വനിയും ചിഹ്നങ്ങളും ഉണ്ടെന്നും അത് യാഥാർത്ഥ്യത്തിൻ്റെ ആവിഷ്കരണവും അനുകരണവും ആണെന്നും എഴുത്തുകാരി സി.എസ്. മീനാക്ഷി.
കവിതയുടെ കാർണിവൽ ഒമ്പതാം പതിപ്പിൽ ' ഭൂപടം എന്ന കവിത ' എന്ന വിഷയത്തിൽ സി.എം.മുരളീധരൻ മോഡറേറ്ററായ സദസ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
ഭൂപടത്തിൽ അധിനിവേശ രാഷ്ട്രീയവും അധികാര പ്രയോഗവും ശാസ്ത്ര മുന്നേറ്റങ്ങളും മനുഷ്യൻ്റെ ഇച്ഛാശക്തിയും ഉണ്ടെന്ന് അഭിപ്രായപ്പെട്ട അവർ രാമായണവും കാളിദാസ കൃതികളും ഉൾപ്പെടുന്ന നമ്മുടെ പ്രാചീന സാഹിത്യം മുതലേ ആകാശത്തിൽ നിന്നുള്ള ഭൂതല വർണ്ണനകൾ കാണാമെന്ന് കൂട്ടിച്ചേർത്തു.
തുടർന്ന് ശ്രോതാക്കളുമായി അവർ സംവാദം നടത്തി. 'ഭൗമചാപം - ഇന്ത്യൻ ഭൂപട നിർമാണത്തിൻ്റെ വിസ്മയചരിത്രം' എന്ന വൈജ്ഞാനിക ഗ്രന്ഥത്തിൻ്റെ കർത്താവാണ് സി.എസ്.മീനാക്ഷി.
Tags
സാഹിത്യം / കവിത

👍
മറുപടിഇല്ലാതാക്കൂ