പകപോക്കൽ റെയ്ഡിനെതിരെ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ

ഇ.ഡിയെ കാണിച്ച് ഭയപ്പെടുത്താനും, 'വാഷിംഗ് മെഷീൻ' രാഷ്ട്രീയത്തിലൂടെ നേതാക്കളെ വിലയ്‌ക്കെടുക്കാനും നോക്കുന്നവരോട് ഒന്നേ പറയാനുള്ളൂ; ഇത് സഖാവ് പിണറായി വിജയനാണ്, ആ ജനുസ്സ് വേറെയാണ് എന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. ഫേസ് ബുക്കിൽ കുറിച്ച കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇതര പാർട്ടി നേതാക്കളെ ഭയപ്പെടുത്തുകയും,  പിന്നീട് ബി.ജെ.പിയിൽ എത്തുമ്പോൾ അവരെ വാഷിംഗ് മെഷീനിലിട്ട് അലക്കി 'വിശുദ്ധരാക്കുകയും' ചെയ്യുന്ന തിരക്കഥ നമ്മൾ രാജ്യത്താകെ കാണുന്നുണ്ട്. 

അധികാരത്തിന് മുന്നിൽ മുട്ടുമടക്കുന്ന അത്തരം നേതാക്കളുടെ ഗണത്തിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ (മുൻ മുഖ്യമന്ത്രിയെ) പെടുത്താൻ സംഘപരിവാർ ശ്രമിക്കേണ്ട. വേട്ടയാടലുകൾക്ക് മുന്നിൽ പതറാത്ത, തലകുനിക്കാത്ത സഖാവിന് പൂർണ്ണ പിന്തുണയെന്നും മുഹമ്മദ് മുഹസിൻ എം.എൽ.എ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം