കൂറ്റനാട് കലവറയുടെ കാർഷിക കലയുത്സവം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.
ഏപ്രിൽ 18 മുതൽ ഒരു മാസത്തോളം നടന്ന കുട്ടികളുടെ നാടക ക്യാമ്പും ഏപ്രിൽ 30 മുതൽ മെയ് 7 വരെ നടന്ന കലവറ ഫിലിം ഫെസ്റ്റിവലും വാർഷികാഘോഷങ്ങൾക്കുമുന്നോടിയായി സംഘടിപ്പിച്ചിരുന്നു.
ഫാസിൽ റസാക്കിൻ്റെ തടവ്, രാമദാസ് കടവല്ലൂരിൻ്റെ സത്യപ്പുല്ല്, എം.ജി ശശിയുടെ ഇടിമുഴങ്ങിയത് ആർക്കുവേണ്ടി?, ആദിത്യ ബേബിയുടെ അബ്രോസിയ, സൂരജ് ദേവിൻ്റെ തൊണ്ണൂറിൻ്റെ വസന്തങ്ങൾ, ജിഷ്ണു കെ. മനോജിൻ്റെ ക്രോസ് സെക്ഷൻ എന്നിവയാണ് പ്രദർശിപ്പിക്കപ്പെട്ട സിനിമകൾ.
മൂന്ന് നാൾ നടന്ന വിവിധ വാർഷികാഘോഷ പരിപാടികളിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ, ചന്ദ്രശേഖരൻ എങ്ങണ്ടിയൂർ, ഡോ. സേതുമാധവൻ, ഡോ. സർഗ്ഗാസ്മി, ഡോ.പി.എ രാധാകൃഷ്ണൻ, എഴുത്തുകാരി സ്മിത ദാസ്, ജുകേഷ്, സച്ചിദാനന്ദൻ, സാവിത്രി ടീച്ചർ, വിജയ രാഘവൻ, നാടക പ്രവർത്തകനായ ശ്രീജിത്ത് രമണൻ, ജനപ്രതിനിധികളായ ടി.കെ സുനിൽകുമാർ, പി.ആർ കുഞ്ഞുണ്ണി, ശശിരേഖ, ശ്രീകല ടീച്ചർ എന്നിവർ പങ്കെടുത്തു.
കലവറ എല്ലാ വർഷവും നൽകി വരുന്ന പ്രാദേശിക മികവിനുള്ള 5000 രൂപയും ശിൽപ്പമടങ്ങിയ തെളിച്ചം അവാർഡ് ഫോക് ലോർ കലാകാരൻ സുബ്രഹ്മണ്യൻ കക്കാട്ടിരിക്ക് സമ്മാനിച്ചു. ഭിന്നശേഷി സൗഹൃദ സംഗമം, ചിത്രലേഖ ടീച്ചറുടെ കൈതപ്പൂ സാക്ഷി എന്ന കഥാസമാഹാരത്തെ അടിസ്ഥാനമാക്കിയുള്ള പുസ്തക ചർച്ച ജൈവ ഭക്ഷണമൊരുക്കൽ, പ്രാദേശിക സംഘങ്ങളുടെ തിരുവാതിരക്കളി, വീരനാട്യം, ഗ്രൂപ്പ് ഡാൻസ്, മാപ്പിളപ്പാട്ട്, നാടൻ പാട്ട്, ക്ലാസിക്കൽ ഡാൻസ് , ബ്രേക്ക് ഡാൻസ് തുടങ്ങിയവയുമുണ്ടായി. മൂന്നു ദിവസങ്ങളിലായി നാലു നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. ആറങ്ങോട്ടുകര കലാപാഠശാലയുടെ പ്രകാശം ജലം പോലെയാണ് (സംവിധാനം : സാവിത്രി & ശ്രീജിത് ), വളാഞ്ചേരി അകം പെർഫോമിംഗ് ആർട്സിൻ്റെ ശീർഷകമില്ലാത്ത ജീവിതങ്ങൾ (സംവിധാനം : സതീഷ് പുളിയ്ക്കൽ), കലവറ ചിൽഡ്രൻസ് തിയ്യറ്റർ ഗ്രൂപ്പിൻ്റെ ഡക്ക് അറ്റ് എലോൺ (സംവിധാനം: അനീഷ് ലിറ്റിൽ എർത്ത് ), കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലിറ്റിൽ തിയ്യറ്റേഴ്‌സിൻ്റെ ദംഷറാഡ്സ് (സംവിധാനം : അരുൺലാൽ) എന്നിവയായിരുന്നു അവ.
