നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പിറന്നത് പുതിയ റിക്കാർഡ് ! അരലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷം സ്വന്തമാക്കിയത് ഒമ്പത് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ! ഇതിൽ ആറുപേർ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളും മൂന്നുപേർ കോൺഗ്രസുകാരുമാണ്.
റെക്കോർഡ് ഭൂരിപക്ഷം നേടിയ സ്ഥാനാർത്ഥികളുടെ പട്ടികയിൽ ആധിപത്യം മുസ്ലിം ലീഗിനാണ്. ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ ആദ്യ അഞ്ച് സ്ഥാനാർത്ഥികളും ലീഗ് പ്രതിനിധികളാണ്.
മലപ്പുറം മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് പട്ടികയിൽ ഒന്നാമത്. 85,327 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
തിരൂരങ്ങാടിയിൽ നിന്ന് 63,387 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയ പി.എം.എ സമീർ രണ്ടാം സ്ഥാനത്തെത്തി. കോട്ടക്കലിലെ ആബിദ് ഹുസൈൻ തങ്ങൾ (62,638) ആണ് മൂന്നാമത്.
മഞ്ചേരിയിൽ നിന്നും മത്സരിച്ച് ജയിച്ച എം.റഹ്മത്തുല്ല (57,887), കൊണ്ടോട്ടിയിലെ ടി.പി അഷ്റഫലി (56,017) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.
ആറാം സ്ഥാനത്ത് എത്തിയ കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്തിന് 54,851 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
പുതുപ്പള്ളിയിൽ മത്സരിച്ച ചാണ്ടി ഉമ്മനാണ് (52907) ഏഴാം സ്ഥാനത്ത്. വള്ളിക്കുന്നിൽ നിന്ന് വിജയിച്ച ലീഗിൻ്റെ ടി.വി ഇബ്രാഹീം (51,289) എട്ടാം സ്ഥാനത്തും തൃക്കാക്കരയിൽ നിന്ന് ജയിച്ച കോൺഗ്രസിലെ ഉമ തോമസ് (50,211) ഒമ്പതാം സ്ഥാനത്തും ഉണ്ട്.
