പെട്രോൾ, ഡീസൽ, പാചകവാതകം, സി.എൻ.ജി എന്നിവയുടെ വില തുടർച്ചയായി വർധിപ്പിച്ച് രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ സി.പി.ഐ.എം പ്രവർത്തകർ പട്ടാമ്പി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
സംസ്ഥാന വ്യാപകമായി ജില്ലാ ഏരിയ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി പട്ടാമ്പി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് മേലെ പട്ടാമ്പിയിൽ നിന്നും ആരംഭിച്ച് റെയിൽവേ സ്റ്റേഷന് മുന്നിൽ സമാപിച്ചു.
സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുബൈദ ഇസഹാക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എൻ.പി വിനയകുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ടി.കെ നാരായണദാസ്, ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം എ.വി സുരേഷ് എന്നിവർ സംസാരിച്ചു.
Tags
പ്രതിദ്ധ്വനി
