നിരവധി തെന്നിന്ത്യൻ സിനിമകളിൽ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നും അന്ത്യം.
തമിഴ്, മലയാളം, തെലുങ്ക്, കന്നട സിനിമകളിൽ ത്രസിപ്പിക്കുന്ന തരത്തിൽ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.
മലയാളത്തിൽ ഫാസിൽ, സിബി മലയിൽ, സിദ്ദിഖ് എന്നിവരുൾപ്പെടെ നിരവധി സംവിധായകർക്കൊപ്പം മലേഷ്യ ഭാസ്കർ പ്രവർത്തിച്ചിരുന്നു.
ഫ്രണ്ട്സ്, മൈ ഡിയർ കരടി, കൈയെത്തും ദൂരത്ത്, അമൃതം, ബോഡി ഗാർഡ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അദ്ദേഹം സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
Tags
Death
