ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) തൃത്താല മേഖലാ സമ്മേളനം സമാപിച്ചു.

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃത്താല മേഖലാ സമ്മേളനം വാവനൂരിൽ സമാപിച്ചു. പ്രകടനത്തോടെ തുടങ്ങിയ പൊതു സമ്മേളനത്തിൽ  പ്രസിഡണ്ട് ഷംനാദ് മാട്ടായ  അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ടി.വി.എം അലി ഉദ്ഘാടനം ചെയ്തു. 

'ചിത്രം' ഫോട്ടോഗ്രാഫി ക്ലബ് മേഖലാ തലത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ഫോട്ടോഗ്രാഫി മത്സര വിജയികൾക്ക് സാക്ഷ്യപത്രവും മൊമെന്റൊയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. 

മുദ്ര ഗോപി മുഖ്യപ്രഭാഷണം നടത്തി. തനീഷ് എടത്തറ, ജയറാം വാഴക്കുന്നം,  കെ.ലത്തീഫ്, ഹനീഫ പട്ടാമ്പി, സുഭാഷ് കീഴായൂർ, ഗിരീഷ് ആലൂർ എന്നിവർ സംസാരിച്ചു. 

സുനിൽ കുഴൂരിന്റെ പതാക വന്ദനവും സുധി ഇമയുടെ പ്രാർത്ഥനയും അനൂപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.  സനൂപ് കുമ്പിടി പ്രവർത്തന റിപ്പോർട്ടും രഞ്ജിത് മണ്ണിൽ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. 

അംഗങ്ങളുടെ മക്കളിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ കുട്ടികളെ അനുമോദിച്ചു. പ്രതിനിധി സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ:

കെ.വി വിശ്വനാഥൻ കൂറ്റനാട് (പ്രസിഡന്റ്‌), രഞ്ജിത് മണ്ണിൽ (സെക്രട്ടറി), സനൂപ് കുമ്പിടി, ഷാജി സഫ (വൈസ് പ്രസി), ഗിരീഷ് ഗ്രീൻ (ജോ:സെക്രട്ടറി), സനൂപ് കുമ്പിടി (ഖജാൻജി ), അനൂപ് അമേസ് (പി.ആർ.ഒ).

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം