ചാവക്കാട് തളിക്കുളം സ്വദേശി സലാലയിൽ മുങ്ങി മരിച്ചു.

ചാവക്കാട് തളിക്കുളം സ്വദേശി പൂക്കലത്ത് അബ്ദുൽ ഖാദർ മകൻ ഹാഷിം (36) ആണ് സലാലയിൽ മുങ്ങി മരിച്ചത്. വിനോദ സഞ്ചാര കേന്ദ്രമായ ഐൻ ഗർസീസിൽ സന്ദർശിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടാണ് മരണം.

സലാല ഇന്ത്യൻ സ്‌കൂളിൽ പഠിച്ച ഹാഷിം കാനഡയിൽ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു.  ഭാര്യ ഷരീഫക്കും മൂന്ന് മക്കളോടുമൊപ്പം കാനഡയിലാണ് സ്ഥിരതാമസം. 

കാനഡയിൽ നിന്ന് ഭാര്യയോടും മക്കളോടുമൊപ്പം ഉംറ നിർവ്വഹിച്ച് സലാലയിലുള്ള മാതാപിതാക്കളെ സന്ദർശിച്ച് കാനഡയിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം.

സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടിക്ക് ശേഷം സലാലയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം