ആലപ്പുഴ ചമ്പക്കുളം സ്വദേശി പി.ആര്‍ ലഗേഷ് (62) ആണ് മരിച്ചത്. കൊല്ലം അഞ്ചാലുമ്മൂട്ടില്‍ നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ലഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി പനയം ചിറ്റയം പ്രീമിയർ ആർട്‌സ് ക്ലബ് വാർഷികത്തിൻ്റെ ഭാഗമായാണ് നാടകം അരങ്ങിലെത്തിയത്. കുഴഞ്ഞു വീണ ലഗേഷിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
20 വർഷമായി പ്രൊഫഷണൽ നാടകത്തിൽ അഭിനയിച്ചു വരുന്ന ലഗേഷ് പൊലീസിലും തുടർന്ന് ആരോഗ്യ വകുപ്പിലും ജീവനക്കാരനായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയ നാടക പ്രവർത്തകനായി. നടൻ തിലകൻ തുടക്കം കുറിച്ച അക്ഷര ജ്വാല നാടക സംഘത്തിൽ രണ്ട് വർഷമായി അഭിനയിച്ചു വരുന്നു.
ഭാര്യ: രാജലക്ഷ്‌മി. മക്കൾ: ഐശ്വര്യ, അമൽ.
Tags
Death
