കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം നാലായി.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പുതിയങ്ങാടി ബസ് സ്റ്റാൻഡിന് സമീപത്തെ വാടക ക്വാർട്ടേഴ്‌സിലാണ് അപകടം. തലേന്ന് രാത്രി തൊഴിലാളികൾ ഭക്ഷണം പാകം ചെയ്‌ത ശേഷം ഗ്യാസ് സിലിൻഡറും അടുപ്പും ഓഫാക്കാതെ ഉറങ്ങിയതാണ് ദുരന്തത്തിന് കാരണം. രാവിലെ എഴുന്നേറ്റ് ഇവരിലൊരാൾ ബീഡി കത്തിക്കാൻ ലൈറ്റർ ഉരച്ചതോടെയാണ് തീപിടിത്തം ഉണ്ടായത്.

വെള്ളിയാഴ്‌ച രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തിൽ ഏഴ് പേർക്ക് പൊള്ളലേറ്റിരുന്നു. ഒഡിഷ കുർദ് സ്വദേശികളായ ശിവ ബഹ്റ, നിഘം ബഹ്റ, സുഭാഷ് ബഹ്റ, ജിതേന്ദ്ര ബഹ്റ എന്നിവർക്കാണ് ഗുരുതര പൊള്ളലേറ്റത്. 

ഒഡിഷ സ്വദേശി ജിതേന്ദ്ര ബെഹ്റയാണ് ഇന്ന് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്ന് പേർ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

പുതിയങ്ങാടി സ്വദേശി സലീമിൻ്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിൽ മത്സ്യബന്ധനത്തിന് പോകുന്നവരാണ് നാലുപേരും. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് നാലാമനായ ജിതേന്ദ്രയുടെ മരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം