പെരിങ്ങോട് ഹെറിറ്റേജ് മാരത്തൺ 2026: സ്വാഗതസംഘം രൂപീകരണ യോഗം സംഘടിപ്പിച്ചു

റണ്ണേഴ്‌സ് പെരിങ്ങോട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് സംഘടിപ്പിക്കുന്ന "പെരിങ്ങോട് ഹെറിറ്റേജ് മാരത്തൺ 2026"ന്റെ സ്വാഗതസംഘം രൂപീകരണ യോഗം പെരിങ്ങോട് ഹൈസ്കൂൾ ഹാളിൽ വെച്ച് നടന്നു. തൃത്താല  ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് പി.ആർ കുഞ്ഞുണ്ണി യോഗം ഉദ്ഘാടനം ചെയ്തു. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ഡോ.ടി.വി നിഷ അദ്ധ്യക്ഷത വഹിച്ചു. 

ആരോഗ്യം, ശുചിത്വം, ലഹരിമുക്തം എന്നീ സാമൂഹിക സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഗ്രാമപഞ്ചായത്ത്  വാർഡ്  മെമ്പർമാരായ എം.ആർ നിഷ, കെ.ജ്യോതി, ടി.വി.വിപിത, കെ.പി സുലൈഖ , അഡ്വ.സി.പി ഫർഹത്, അനീഷ വി.എ, പെരിങ്ങോട്  സ്കൂൾ  പ്രധാനാദ്ധ്യാപിക വി.ശ്രീകല, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.വി ബാലചന്ദ്രൻ, ഡോ.രാധിക ശ്രീകുമാർ, വിവിധ സംഘടനാ പ്രതിനിധികളായ രവി മാരാത്ത്, എ.സേതുമാധവൻ, കെ.സുരേഷ് ബാബു, വി.രാമചന്ദ്രൻ മാസ്റ്റർ, റണ്ണേഴ്സ് പെരിങ്ങോട് പ്രസിഡന്റ് എം.പി മണി, ട്രഷറർ വിപിൻ വി.ജി തുടങ്ങിയവർ സംസാരിച്ചു.  

തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്, എം.പി അബ്ദുൾ സമദ് സമദാനി, പൂമുള്ളി നാരായണൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ രക്ഷാധികാരികളായും നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ ചെയർമാനായും റണ്ണേഴ്സ് പെരിങ്ങോട് പ്രസിഡന്റ് എം.പി മണി കൺവീനറായും 301 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ഉപകമ്മിറ്റികളുടെ ചുമതലകൾ വിഭജിക്കുകയും  മാരത്തോണിന്റെ റൂട്ടു ക്രമീകരണം, സുരക്ഷ, മെഡിക്കൽ സൗകര്യങ്ങൾ, രജിസ്ട്രേഷൻ, മീഡിയാ കവറേജ്, സന്നദ്ധ പ്രവർത്തകരുടെ ഏകോപനം തുടങ്ങിയ വിഷയങ്ങൾ വിശദമായി  ചർച്ച  ചെയ്യുകയും ചെയ്തു. റണ്ണേഴ്‌സ്  ക്ലബ് വൈസ് പ്രസിഡന്റ്  രമേശൻ  തറാൽ മരത്തോണിനെ കുറിച്ചുള്ള അവതരണം  നടത്തി.  പെരിങ്ങോടിന്റെ ചരിത്രവും പൈതൃകവും സംസ്ഥാനതലത്തിൽ അറിയിക്കാനുള്ള മികച്ച അവസരമാണ് ഹെറിറ്റേജ് മാരത്തൺ എന്ന വിലയിരുത്തലോടെയാണ് യോഗം സമാപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം