തൃശൂർ ബ്ലഡ് ഡോണേഴ്സ് കേരള ( BDK ) ക്ക് കൈപ്പഞ്ചേരി മഹാദേവ പുരസ്കാരം

പെരിങ്ങോട് മതുപ്പുള്ളി ശ്രീകൈപ്പഞ്ചേരി ശിവ- വിഷ്ണു‌ ക്ഷേത്രത്തിൽ സമർപ്പണ മഹോത്സവവും വാർഷികാഘോഷവും  ഡിസം.31ന് വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൈപ്പഞ്ചേരി മഹാദേവ ക്ഷേത്രത്തിലെ സമർപ്പണ മഹോത്സവത്തോടൊപ്പം സന്നദ്ധ രക്തദാന രംഗത്തും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മാതൃകയായ തൃശൂർ ബി.ഡി.കെ കൂട്ടായ്മയ്ക്ക് ഈ വർഷത്തെ മഹാദേവ പുരസ്‌കാരം സമ്മാനിക്കും. അതോടൊപ്പം സൈനികരെയും, വിമുക്ത ഭടന്മാരേയും, ക്ഷേത്ര നവീകരണ പ്രവർത്തകരേയും ആദരിക്കും. 2026 ലെ ക്ഷേമ പെൻഷൻ പദ്ധതിയുടെ വിതരണ ഉദ്ഘാടനവും നടക്കും. അർഹരായ 20 പേർക്കുള്ള 3 മാസത്തെ ക്ഷേമ പെൻഷൻ വിതരണവും നടത്തും.

മൂന്നു നേരവും അന്ന പ്രസാദം ഉണ്ടായിരിക്കുന്നതാണ്. അഗ്നിഹോത്രം, ഹരിനാമ കീർത്തനം, പഞ്ചവാദ്യം, സാംസ്ക‌ാരിക സമ്മേളനം എന്നിവയുമുണ്ടാവും. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ജനുവരി 1 പുലർച്ചെ വരെ കലാപരിപാടികൾ അരങ്ങേറുമെന്ന് ഭാരവാഹികളായ കൈപ്പഞ്ചേരി ബാലൻ, എൻ.എസ് സനൂപ്, എൻ.വി സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം