പട്ടാമ്പി നിളാതീരത്തുള്ള ചോലക്കൽ ഓഡിറ്റോറിയത്തിലാണ് ഇന്ന് (ശനിയാഴ്ച) രാവിലെ ചൈനീസ് ആയോധന കലയുടെ നാലാമത് നാഷണൽ ലവൽ വുഷു കുങ് ഫു മാമാങ്കത്തിന് കൊടിയേറിയത്. കവി പി.രാമൻ പതാക ഉയർത്തി.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ നിർവഹിച്ചു. സിഫു ഷബീർ ബാബു അധ്യക്ഷത വഹിച്ചു. കവി പി.രാമൻ മുഖ്യ പ്രഭാഷണം നടത്തി. പിന്നണി ഗായിക രാധിക അശോക്, കഥാകൃത്ത് ടി.വി.എം അലി, മുൻ പഞ്ചായത്തംഗം ഫാത്തിമ സീനത്ത്, തങ്കമണി കർണാടക, ഹുസൈൻ തട്ടത്താഴത്ത്, സുധീർ കുമാർ, ഹിളർ, സത്യൻ തുടങ്ങിയവർ സംബന്ധിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്ലാഗ് ഹോസ്റ്റിങ്ങ്, മാർച്ച് പാസ്റ്റ്, പൊതു സമ്മേളനം, കലാവതരണം എന്നിവ നടന്നു. വുഷു കുങ് ഫു ഓർഗനൈസെഷൻ കേരളയുടെ മേൽ നോട്ടത്തിൽ പട്ടാമ്പി YSK അക്കാദമിയാണ് ദ്വിദിന ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. 28 വർഷമായി പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന YSK അക്കാദമി ഇതിനു മുമ്പും വുഷു കുങ് ഫു ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. കേരളത്തിനകത്തും നിന്നും പുറത്തു നിന്നുമായി 30 ലേറെ അക്കാദമികളിൽ നിന്ന് 400ൽ പരം മത്സരാർഥികളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പട്ടാമ്പി മുനിസിപ്പൽ ചെയർ പേഴ്സൻ ടി.പി ഷാജി ഉദ്ഘാടനം നിർവഹിക്കും. തൃത്താല, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ ജയന്തി വിജയകുമാർ, കെ.പി വിബിലേഷ്, പട്ടാമ്പി മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ അസ്ന ഹനീഫ, പ്രശസ്ത സിനിമ താരം ഗോവിന്ദ് പത്മസൂര്യ എന്നിവർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
വീഡിയോ കാണാം...
https://youtu.be/8O_r6ooSaI8?si=2QZITF3VxhtLd6z_
