ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ പ്രഥമ നോവൽ പ്രകാശനം ചെയ്തു.

പട്ടാമ്പി മൗണ്ട് ഹിറ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങിലാണ്  വിദ്യാർത്ഥിനിയുടെ പുസ്തക പ്രകാശനം നടന്നത്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അസ്മി ജിഷാദ് സി രചിച്ച 'ഇരുളിൽ നിന്നൊരു വെളിച്ചം' എന്ന നോവലാണ് പ്രകാശനം ചെയ്തത്.

കെ.സി നാസർ പ്രകാശനം ചെയ്തു. അസ്മിയെ ആദ്യാക്ഷരം പഠിപ്പിച്ച കെ.ജി ഡിപ്പാർട്മെൻ്റിലെ മെയിൻ ഹെഡ് ഷീജ ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.

പട്ടാമ്പിയിലെ ഫോട്ടോഗ്രാഫർ ജിഷാദിന്റെയും യുവ എഴുത്തുകാരി  ഷെറീന കെ.ആറിന്റെയും മകളാണ് അസ്മി ജിഷാദ് സി. 'ക്വയറ്റ് വേവ് ബുക്സ്' ആണ് പുസ്തകത്തിൻ്റെ പ്രസാധകർ. 

ചടങ്ങിൽ സ്കൂൾ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. പഠനത്തോടൊപ്പം ചിത്രകലയിലും സംഗീതത്തിലും മികവ് തെളിയിച്ചിട്ടുള്ള അസ്മി, നിരവധി അംഗീകാരം ഇതിനകം നേടിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം