ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് രണ്ട് കോച്ചുകൾ കത്തിനശിച്ചു; ഒരു യാത്രക്കാരൻ മരിച്ചു.

ഇന്ന് പുലർച്ചെ  ഒരു മണിയോടെയാണ് അത്യാഹിതം. എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനാണ് തീപിടിച്ചത്. രണ്ട് എയർ കണ്ടീഷൻ കോച്ചുകളാണ് കത്തിനശിച്ചത്. സംഭവത്തിൽ ഒരു യാത്രക്കാരൻ മരിച്ചു. വിശാഖപട്ടണം സ്വദേശി ചന്ദ്രശേഖർ (70) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ടാറ്റാനഗർ - എറണാകുളം എക്‌സ്പ്രസ് (18189) ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയിൽവേ സ്റ്റേഷനിൽ വച്ച് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. രണ്ട് എ.സി കോച്ചുകൾ തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു. ബി1, എം2 കോച്ചുകളാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. 

ബി1 കോച്ചിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് എം2 കോച്ചിലേക്കും തീപടരുകയായിരുന്നു. രാത്രിയായതിനാൽ യാത്രക്കാർ ഉറക്കത്തിലായിരുന്നു. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപടർന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. ഇന്നലെ രാവിലെ 5 മണിക്കാണ് ട്രെയിൻ ടാറ്റാ നഗറിൽ നിന്ന് യാത്ര ആരംഭിച്ചത്. എലമഞ്ചിയിൽ രാത്രി ഒൻപത് മണിയോടെയാണ് ട്രെയിൻ എത്തേണ്ടിയിരുന്നതെങ്കിലും 3 മണിക്കൂർ വൈകിയിരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. 

Helpline Numbers set up at Railway Stns to provide information:

Elamanchili - 7815909386

Anakapalle - 7569305669

TUNI            - 7815909479

Samalkot    - 7382629990

Rajahmundry - 088-32420541

                           088-32420543

Eluru - 7569305268

Vijayawada - 0866-2575167


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം