ചാലിശ്ശേരി പട്ടിശ്ശേരി MIM SKSBV യൂണിറ്റ് 10-ാംവാർഷികം ഡിസം.30, 31 തീയതികളിൽ

സമസ്ത‌ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മദ്രസകളിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ SKSBV (സമസ്‌ത കേരള സുന്നി ബാലവേദി) യുടെ പട്ടിശ്ശേരി മുനവ്വിറുൽ ഇസ്ലാം മദ്രസ യൂണിറ്റിൻ്റെ പത്താം വാർഷികം ഡിസം.30, 31 തീയതികളിൽ നടത്തുമെന്ന് ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പിന്നിട്ട പത്ത് വർഷത്തിനിടയിൽ  ആത്മീയതയും അച്ചടക്കവും മൂല്യബോധവുമുള്ള ഒരു വിദ്യാർത്ഥി തലമുറയെ വാർത്തെടുക്കുന്നതിൽ SKSBV നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പത്താം വാർഷിക മഹാ സമ്മേളനത്തിൻ്റെ ഭാഗമായി പതാക ഉയർത്തൽ, വിളംബര റാലി എന്നിവ നടന്നു കഴിഞ്ഞു. 

ഡിസം.30ന് രാവിലെ 8.30ന് ഉദ്ഘാടന സമ്മേളനം നടക്കും. സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ ആലൂർ ഉദ്ഘാടനം നിർവഹിക്കും. അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. രാവിലെ 9.30ന് നടക്കുന്ന കുരുന്നുകൂട്ടത്തിൽ ഫാഇസ് വാഫി വെട്ടിച്ചിറ ക്ലാസ് നയിക്കും. 

വൈകുന്നേരം 6.30ന്  നടക്കുന്ന മതപ്രഭാഷണം ഖത്തീബ് സ്വഫ് വാൻ ദാരിമി അൽ ഹൈതമി ഉദ്ഘാടനം ചെയ്യും. മാതാപിതാക്കളോടുള്ള കടമകൾ എന്ന വിഷയത്തെ അധികരിച്ച് ഉസ്താദ് ബുഹാരി ഫൈസി കണിയാപുരം മുഖ്യ പ്രഭാഷണം നടത്തും.

ഡിസം.31 ബുധൻ 8.30ന് തഹ്‌ദീസ് ചാലിശ്ശേരി റൈഞ്ച് കൺവെൻഷൻ നടക്കും. ചാലിശ്ശേരി റൈഞ്ച് സെക്രട്ടറി ഹുസൈൻ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. ഇബ്രാഹിം ഫൈസി പരുതൂർ  ക്ലാസ് നയിക്കും. രണ്ടാം വേദിയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടക്കും. തുടർന്ന് രാവിലെ 10 ന് പൂർവ്വ വിദ്യാർത്ഥി സമ്മേളനം ചേരും.  ഹാഫിള് മുസ്‌തഫ നുജൂമി അൽഫുർഖാനി ഉദ്ഘാടനം നിർവഹിക്കും.

വൈകുന്നേരം 6.30ന് സമാപന സമ്മേളനം നടക്കും. കെ.വി.കെ മൊയ്‌തുവിൻ്റെ അധ്യക്ഷതയിൽ സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. അഷ്കർ കമാലി ഫൈസി മുഖ്യാതിഥിയായി പങ്കെടുക്കും.

ഉസ്‌താദ് സ്വാലിഹ് അൻവരി ചേകനൂർ മുഖ്യ പ്രഭാഷണം നടത്തും. ആദരിക്കൽ സദസ്സ്,  ഇശ്‌ഖ് മജ്ല‌ിസ്, മെഗാ എക്സ്പോ എന്നിവയുമുണ്ടാവുമെന്ന് ഭാരവാഹികളായ എ.എം യൂസഫ് ഹാജി, കെ.വി.കെ മൊയ്തു, ഷംസുദ്ദീൻ സൈഫു, ഹുസൈൻ നുജൂമി, മുഹമ്മദ് ഫാളിൽ, ഇർഫാൻ അലി എന്നിവർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം