പട്ടാമ്പി നിളാ തീരത്ത് രണ്ടുനാൾ നടന്ന നാലാമത് നാഷണൽ ലവൽ വുഷു കുങ്ഫു മാമാങ്കത്തിന് കൊടിയിറങ്ങി.
പട്ടാമ്പി ചോലക്കൽ ഓഡിറ്റോറിയത്തിലാണ് ദ്വിദിന മാമാങ്കത്തിന് വേദിയായത്. ചൈനീസ് ആയോധന കലയുടെ വിവിധ ഇനങ്ങൾ മാറ്റുരച്ചു. കേരളത്തിനകത്തും നിന്നും പുറത്തു നിന്നുമായി 30 ലേറെ അക്കാദമികളിൽ നിന്ന് 400ൽ പരം മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ വൈദഗ്ദ്യം തെളിയിച്ചു.
ഉത്സവഹർഷം സമ്മാനിച്ച ചാമ്പ്യൻഷിപ്പ് സമാപിച്ചപ്പോൾ ആതിഥേയരായ പട്ടാമ്പി YSK മാർഷ്യൽ ആർട്സ് അക്കാദമി ചാമ്പ്യന്മാരായി. ബാംഗ്ലൂർ സെൻട്രൽ കുങ്ഫു ഗ്വൻ ടീം ഒന്നാം റണ്ണറപ്പും കൊണ്ടോട്ടി MMA മാർഷ്യൽ ആർട്സ് അക്കാദമി രണ്ടാം റണ്ണറപ്പ് ട്രോഫിയും നേടി.
Star of the Championship പുരസ്കാരത്തിന് നാല് സ്വർണ മെഡൽ നേടിയ സ്മൃതി അർഹയായി. ഷിഫാ നസ്രിൻ 3 ഗോൾഡും ഒരു സിൽവറും രജിൻ 3 ഗോൾഡും ഒരു സിൽവറും നേടി.
സമാപന ചടങ്ങിൽ സിഫു ഷബീർ ബാബു അധ്യക്ഷത വഹിച്ചു. പട്ടാമ്പി നഗരസഭ വൈസ് ചെയർ പേഴ്സൻ അസ്ന ഹനീഫ ട്രോഫികൾ വിതരണം ചെയ്തു.
നഗരസഭാ ചെയർപേഴ്സൻ ടി.പി ഷാജി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി വിബിലേഷ്, സിനിമാ നടൻ ഗോവിന്ദ് പത്മസൂര്യ, കഥാകൃത്ത് ടി.വി.എം അലി, തങ്കമണി കർണാടക, പ്രോഗ്രാം കൺവീനർ ഹുസൈൻ തട്ടത്താഴത്ത്, സുധീർ കുമാർ, ഹിളർ തുടങ്ങിയവർ സംബന്ധിച്ചു.
വുഷു കുങ് ഫു ഓർഗനൈസെഷൻ കേരളയുടെ മേൽ നോട്ടത്തിൽ പട്ടാമ്പി YSK അക്കാദമിയാണ് ദ്വിദിന ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. 28 വർഷമായി പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന YSK അക്കാദമി ഇതിനു മുമ്പും വുഷു കുങ് ഫു ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.
