പട്ടാമ്പി താലൂക്ക് തല യു.പി. വായനോത്സവം സമാപിച്ചു

പട്ടാമ്പി താലൂക്ക് തല യു.പി വായനോത്സവം പട്ടാമ്പി ജി.എം.എൽ.പി. സ്കൂളിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.സി.പി ചിത്രഭാനു ഉദ്ഘാടനം ചെയ്തു.  ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ.രാജൻ അധ്യക്ഷനായി. 

താലൂക്ക് സെക്രട്ടറി ടി. സത്യനാഥൻ, ജില്ലാ റിസോഴ്സ് പേഴ്സൺ എം.വി രാജൻ ജില്ലാ കൗൺസിലംഗം പി.അജേഷ്, താലൂക്ക് എക്സിക്യൂട്ടീവ് അംഗം സി.സ്മൃതി, എം.കെ രാജേന്ദ്രൻ, എം.രാജലക്ഷ്മി, വി.എം സുമ, കൃഷ്ണദാസ്, രവികുമാർ, ജെ.നരേന്ദ്രൻ എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ.ജനാർദനൻ അധ്യക്ഷനായി. ടി.സത്യനാഥൻ, പി.അജേഷ്, സി.സ്മൃതി, എ.പി. രവീന്ദ്രനാഥൻ എന്നിവർ സംസാരിച്ചു.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം